അമരാവതി:ആന്ധ്രാപ്രദേശില്‍ 1813 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27235 ആയി. സംസ്ഥാനത്തെ 13 ജില്ലകളിലും ഇന്ന് കേസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 24 മണിക്കൂറിനിടെ 311 കേസുകളാണ് അനന്ദപുരമു ജില്ലയില്‍ സ്ഥിരീകരിച്ചത്. ചിറ്റൂരില്‍ 300 കേസുകളും സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 17 പേരും കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 309 ആയി. 1168 പേരാണ് രോഗവിമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 14,393 ആയി.
ആന്ധ്രയില്‍ 1813 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക് - COVID-19
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27235 ആയി.
ആന്ധ്രയില്‍ 1813 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക്
12,333 പേരാണ് നിലവില്‍ ആന്ധ്രയില്‍ ചികില്‍സയിലുള്ളത്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 24222 പേര്‍ ആന്ധ്രക്കാരും 2385 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും 428 പേര്‍ വിദേശികളുമാണ്. ഇതുവരെ 11.36 ലക്ഷം സാമ്പിളുകള്‍ ഇതുവരെ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് നിരക്ക് 2.38 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. ഇതുവരെ രോഗവിമുക്തി നേടിയത് 53.24 ശതമാനം പേരാണ്.