ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിന് പിന്തുണയുമായി കർണാടക ടൂറിസം മന്ത്രി സി.ടി രവി .“രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് അനുരാഗ് താക്കൂറിന് പിന്തുണയുമായി സി.ടി രവി എത്തിയിരിക്കുന്നത്. അജ്മല്‍ കസബിന്‍റേയും യാക്കൂബ് മേമന്‍റേയും വധശിക്ഷ എതിര്‍ക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കള്ളം പ്രചരിപ്പിക്കുന്നവരും തന്നെയാണ് ഇതിന് പിന്നിലെന്നും ഒറ്റുകാര്‍ക്ക് ബിരിയാണിയല്ല, ബുള്ളറ്റാണ് നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുരാഗ് താക്കൂറിനൊപ്പമെന്ന ട്വീറ്റിലാണ് സി.ടി രവി പിന്തുണ പ്രഖ്യാപിച്ചത്.
അനുരാഗ് താക്കൂറിന് പിന്തുണയുമായി കര്‍ണാടക മന്ത്രി
രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന് ആഹ്വാനം ചെയ്തതിന് പുറമേ പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് താക്കൂര്‍ ഇതേ മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചിരുന്നു. താക്കൂറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്
ജനുവരി 27ന്ഡല്‍ഹിയില്‍ നടന്ന ബിജെപി പ്രചാരണ പരിപാടിയിലാണ് രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കണമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞത്. വിഷയത്തില്‍ 31ന് 12 മണിക്കുള്ളില്‍ ഇലക്ഷൻ കമ്മീഷൻ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ താക്കൂറിന് നോട്ടീസ് അയച്ചിട്ടുണ്ട്.പ്രസംഗത്തിനിടിയില്‍ ഇതേ വാചകം താക്കൂര്‍ നിരവധി തവണ ഉപയോഗിച്ചെന്നും കമ്മീഷൻ നിരീക്ഷിച്ചു. താക്കൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കുന്ന രണ്ടാമത്തെ ബിജെപി നേതാവായി താക്കൂര്‍ മാറും. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്ക്ക് ജനുവരി 25ന് കമ്മീഷൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.