പൗരത്വ ഭേദഗതി ബിൽ; അസമും ത്രിപുരയും സൈനിക സുരക്ഷയില്‍
അക്രമങ്ങൾ നേരിടാനായി അസം, ത്രിപുര സംസ്ഥാനങ്ങളിൽ സൈന്യത്തെ നിയോഗിച്ചു
ഗുവാഹട്ടി: പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിൽ പാസായതിനെ തുടർന്ന് അസം, ത്രിപുര അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ സംഘർഷാവസ്ഥ തുടരുന്നു. ഇതേ തുടർന്നുള്ള അക്രമങ്ങൾ നേരിടാനായി ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ നിയോഗിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് സൈന്യം നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നുണ്ടായ സംഘർഷത്തിൽ പൊലീസ് കണ്ണീർ ഗ്യാസും ഷെല്ലുകളും ബാറ്റൺ ചാർജും പ്രക്ഷോഭകർക്ക് നേരെ പ്രയോഗിച്ചിരുന്നു. അതേ സമയം അസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ പ്രതിഷേധക്കാർ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ഉണ്ടായി. അതിനിടെ, രാജ്യസഭയിൽ പൗരത്വ ഭേദഗതി ബിൽ ചർച്ച പുരോഗമിക്കുകയാണ്.