ലക്‌നൗ: പൗരത്വ നിയം ഭേദഗതി ചെയ്‌തതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമത്തിനെതിരെ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതിന് ആരും ചെവികൊടുക്കരുതെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ നിയമ ഭേദഗതിക്കെതിരെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലടക്കം പ്രതിഷേധം ശക്‌തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത, പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം: യോഗി ആദിത്യനാഥ്
അലിഗഡ് മുസ്ലീം സര്‍വകലാശാലയിലടക്കം പ്രതിഷേധം ശക്‌തമായിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
നിഗൂഡ ലക്ഷ്യങ്ങള്‍ ഉള്ളവരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അത് വിശ്വസിക്കരുത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കരുത്. എല്ലാവരും നിയമം അനുസരിക്കണമെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തി അറിയിച്ചു.
പൗരത്വ നിയം ഭേദഗതി ചെയ്‌തതിനെതിരെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പൊലീസ് നടപടിയില്‍ അറുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കോളജിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജനുവരി അഞ്ച് വരെ ക്ലാസുകളുണ്ടായിരിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.