പൗരത്വ ഭേദഗതി നിയമത്തിനെതിരയുള്ള പ്രതിഷേധം; ഡല്‍ഹിയില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം - അഡീഷണൽ സെഷൻസ് ജഡ്ജി
15000 രൂപ കെട്ടിവച്ചതിനുശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ലളിത് കുമാർ ജാമ്യം അനുവദിച്ചത്
സിലാംപൂരിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ 12 പേർക്ക് ജാമ്യം
ന്യൂഡൽഹി: സിലാംപൂരിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ 12 പേർക്ക് ജാമ്യം അനുവദിച്ചു. ഡൽഹി കോടതിയാണ് ബുധനാഴ്ച ജാമ്യം അനുവദിച്ചത്. 15000 രൂപ കെട്ടിവച്ചതിനുശേഷമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ലളിത് കുമാർ ജാമ്യം അനുവദിച്ചത്. ഡിസംബർ 18ന് സീലാംപൂർ പ്രദേശത്ത് നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ 11 പേരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിന്നീട് അറസ്റ്റുചെയ്തു. രണ്ട് പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.