പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ നാളെ ബന്ദ് ആഹ്വാനം ചെയ്ത് ആർജെഡി. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപിയുടെ വിഭജന മനോഭാവമാണ് തുറന്നുകാട്ടുന്നതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറിൽ നാളെ ബന്ദ് - ആർജെഡി
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറിൽ നാളെ ബന്ദ്
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം അക്രമത്തിലേക്ക് കടന്നതോടെ മധ്യപ്രദേശില്‍ 44 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മംഗളൂരുവിൽ നിരോധനാജ്ഞ 22വരെ നീട്ടിയിട്ടുണ്ട്.