കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ 19: മുംബൈയിലെ സിഎഎ വിരുദ്ധ സമരം പിന്‍വലിച്ചു

മോർലാന്‍റ്‌ റോഡിലെ സിഎഎ വിരുദ്ധ കുത്തിയിരിപ്പ് സമരം താൽക്കാലികമായി പിൻവലിച്ചു. കൊവിഡ്‌ 19 പടരുന്നത് കണക്കിലെടുത്താണ്‌ തീരുമാനം.

By

Published : Mar 23, 2020, 9:35 AM IST

Updated : Mar 23, 2020, 1:02 PM IST

Citizenship Amendment Act  National Register of Citizens  National Population Register  COVID-19  Morland Road  കെനിഡ്‌ 19: മുംബൈയിലെ സിഎഎ വിരുദ്ധ സമരം പിന്‍വലിച്ചു
കെവിഡ്‌ 19: മുംബൈയിലെ സിഎഎ വിരുദ്ധ സമരം പിന്‍വലിച്ചു

മുംബൈ: കൊവിഡ്‌ 19 ന്‍റെ പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 50 ദിവസമായി തുടരുന്ന മോർലാന്‍റ്‌ റോഡിലെ കുത്തിയിരിപ്പ് സമരം താൽക്കാലികമായി പിൻവലിച്ചു. കൊവിഡ്‌ 19 പടരുന്നത് കണക്കിലെടുത്ത് പ്രതിഷേധം നിർത്തിവയ്ക്കാൻ വനിതാ പ്രക്ഷോഭകർ തീരുമാനമെടുത്തതായി മേഖലാ ഡിസിപി അഭിനാഷ് കുമാർ പറഞ്ഞു.

ഡല്‍ഹിയില്‍ ഞായറാഴ്ച "ജനത കർഫ്യൂ" ആചരിച്ചതോടെ ഷഹീൻ ബാഗിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. പ്രതിഷേധക്കാർ ഉണ്ടെങ്കിലും, അവരിൽ പലരും മാസ്‌ക്‌ ധരിച്ച് മാരകമായ വൈറസ് പടരാനുള്ള സാധ്യത ലഘൂകരിക്കുന്നതിന് അകലം പാലിച്ചിരുന്നു.

Last Updated : Mar 23, 2020, 1:02 PM IST

ABOUT THE AUTHOR

...view details