ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഒരു സഹായി കൂടി അറസ്റ്റിലായി. കൂട്ടാളിയായ ശിവം ദുബൈയെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. ജൂലായ് 3 ന് കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ വികാസ് ദുബെയ്‌ക്കായി പൊലീസ് നടത്തിയ തിരച്ചിലിനിടെ ദുബെയുടെ കൂട്ടാളികള്‍ നടത്തിയ വെടിവെപ്പില്‍ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസുകാര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഇരുപത്തിനാലുകാരനായ ശിവം ദുബെയും പങ്കെടുത്തിരുന്നതായി തെളിവുകളുണ്ടെന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എഎസ്‌പി വിശാല്‍ വിക്രം പറഞ്ഞു. നേരത്തെ അറസ്റ്റ് ചെയ്‌ത വികാസ് ദുബെയുടെ കൂട്ടാളികളും ഇയാളുടെ പങ്കിനെക്കുറിച്ച് പറഞ്ഞതായി എഎസ്‌പി കൂട്ടിച്ചേര്‍ത്തു.
വികാസ് ദുബെയുടെ ഒരു സഹായി കൂടി അറസ്റ്റില്‍ - വികാസ് ദുബെ
വികാസ് ദുബെയുടെ കൂട്ടാളിയായ ശിവം ദുബൈയെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്.
ചൗബേയ്‌പൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള സോപ് ഫാക്‌ടറിക്ക് അടുത്തുവെച്ചാണ് ഇയാളെ വ്യാഴാഴ്‌ച രാത്രി പൊലീസ് പിടികൂടിയത്. ഇയാളുടെ ബന്ധുവിന്‍റെ സ്വദേശമായ ഹര്‍ദോയില്‍ ഒളിവിലായിരുന്നു പ്രതി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇയാള്‍ അവിടെ നിന്നും മാറിയിരുന്നു. കാണ്‍പൂരിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ശിവം ദുബെയെ അറസ്റ്റ് ചെയ്‌തത്. പൊലീസുകാരെ ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന തോക്കും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ശിവം ദുബെയ്‌ക്ക് പുറമെ വികാസ് ദുബെയുടെ മറ്റ് കൂട്ടാളികളായ ദയ ശങ്കര്‍ അഗ്‌നിഹോത്രി, ശ്യാമു ബജ്‌പാല്‍, ജഹന്‍ യാദവ്, ശശികാന്ത് എന്നിവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജൂലായ് 10 ന് പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വികാസ് ദുബെയും സഹായികളായ പ്രബാദ് മിശ്ര, അമര്‍ ദുബെ, ബൗവാന്‍ ദുബെ, പ്രേം പ്രകാശ് പാണ്ഡെ, അതുല്‍ ദുബെ എന്നിവരും കൊല്ലപ്പെട്ടത്.