കേരളം

kerala

ETV Bharat / bharat

ശബരിമല പ്രവേശം; യുവതികളുടെ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്താഴ്ച പരിഗണിക്കും

തൃപ്‌തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്‍ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചതിനെത്തുടർന്ന് തിരിച്ച് പോകുകയായിരുന്നു

Another Kerala woman  stopped from entering Sabarimala  Sabarimala moves SC  plea to be heard next week  bindu ammini news  rehna fathima news  sabarimala ladies  ശബരിമല യുവതീപ്രവേശനം  ശബരിമല യുവതീപ്രവേശനം: രഹ്‌നാ ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കും
ശബരിമല യുവതീപ്രവേശനം: രഹ്‌നാ ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കും

By

Published : Dec 5, 2019, 12:33 PM IST

ന്യൂഡൽഹി:ശബരിമല യുവതീപ്രവേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇതേ ആവശ്യത്തോടെ ബിന്ദു അമ്മിണിയും ഹര്‍ജി സമർപ്പിച്ചിരുന്നു. എന്നാൽ രഹ്‌നാ ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹര്‍ജി അടുത്തയാഴ്‌ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണം, യുവതീപ്രവേശം തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കണം, ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായപരിധി നീക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തൃപ്‌തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്‍ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചതിനെത്തുടർന്ന് തിരിച്ച് പോകുകയായിരുന്നു. ശബരിമല ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞെങ്കിലും പൊലീസ് സുരക്ഷ നല്‍കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details