മിസോറാമിലെ ചമ്പായിൽ ഭൂചലനം
റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ഐസ്വാള്‍: മിസോറാമിലെ ചമ്പായിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് ചമ്പായിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 31 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തിങ്കളാഴ്ച മിസോറാമിലെ ചമ്പായില്‍ നിന്ന് 27 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറായി റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിന്‍റെ ആഴം 20 കിലോമീറ്ററായിരുന്നു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഐസ്വാളിൽ നിന്ന് 25 കിലോമീറ്റർ അകലെ കിഴക്ക്-വടക്കുകിഴക്കായി ഞായറാഴ്ച അനുഭവപ്പെട്ടിരുന്നു.