ഹൈദരാബാദിൽ ഡോക്ടർ ആത്മഹത്യ ചെയ്തു - ഡോക്ടർ
ഞായറാഴ്ച രാത്രി പുറത്ത് പോയ ഭാര്യ സംശയം ബന്ധുവിനൊപ്പം വീട്ടിലേക്കെത്തിയപ്പോള്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
ഡോക്ടർ
ഹൈദരാബാദ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ വീട്ടിൽ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ചായ സമയത്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രി പുറത്ത് പോയ ഭാര്യ ഫോണ്‍ ചെയ്തപ്പോള്‍ ഡോക്ടർ ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ ഭാര്യ ബന്ധുവിനൊപ്പം വീട്ടിലേക്കെത്തിയപ്പോള്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.നഗരത്തിൽ സമാനരീതിയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.