ഭോപാൽ: കോൺഗ്രസ് എംഎൽഎ സുമിത്രാദേവി കാസ്‌ദേക്കർ ബിജെപിയിൽ ചേർന്നതിനെ സ്വാഗതം ചെയ്‌ത് ബിജെപി രാജ്യസഭാ എംപി ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാനത്തിന്‍റെ താൽപര്യമാണ് എംഎൽഎ പരിഗണിച്ചതെന്നും ഇത് ശരിയായ തീരുമാനമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്നലെയാണ് എംഎൽഎയായ സുമിത്രാദേവി കാസ്‌ദേക്കർ പ്രോ-ടെം സ്‌പീക്കർ രമേശ്വർ ശർമക്ക് രാജി സമർപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കാണുകയും ബിജെപിയിൽ ചേരുകയുമായിരുന്നു.
മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു - ജ്യോതിരാദിത്യ സിന്ധ്യ
സംസ്ഥാനത്തിന്‍റെ താൽപര്യമാണ് എംഎൽഎ പരിഗണിച്ചതെന്നും ഇത് ശരിയായ തീരുമാനമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു
മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു
തീരുമാനം പുനപരിശോധിക്കാൻ കാസ്‌ദേക്കറോട് ആവശ്യപ്പെട്ടെന്നും എന്നാൽ അംഗത്വത്തിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷം തുടക്കത്തിൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരമേറ്റത്.