ഹൈദരാബാദ്: തെലുങ്കു ദേശം പാർട്ടിയിലെ മുതിർന്ന നേതാവ് അംബിക കൃഷ്ണ ബിജെപിയിൽ ചേർന്നു. എല്ലൂരു എംഎൽഎയായ അംബിക കൃഷ്ണ സിനിമ നിർമ്മാതാവ് കൂടിയാണ്. ടിഡിപിയിലെ നാല് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് അംബിക കൃഷ്ണയുടെ പാര്‍ട്ടി മാറ്റം. ആന്ധ്ര പ്രദേശിൽ ബിജെപിക്ക് എംഎൽഎമാരോ എംപിമാരോ ഇല്ല. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത് ബിജെപി സംസ്ഥാനത്ത് നിലയുറപ്പിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
ടിഡിപി നേതാവ് അംബിക കൃഷ്ണ ബിജെപിയിൽ ചേർന്നു - അംബിക കൃഷ്ണ
ടിഡിപിയിലെ നാല് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് അംബിക കൃഷ്ണയുടെ പാർട്ടി മാറ്റം.
ഫയൽ ചിത്രം
എൻഡിഎ വിട്ട ചന്ദ്രബാബു നായിഡുവിന്‍റെ തീരുമാനത്തിലും പാർട്ടിക്കുള്ളിൽ ഭിന്നതകളുണ്ട്. 18 ശതമാനം വരുന്ന കാപു സമുദായത്തെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. ടിഡിപിയുടെ വോട്ടുബാങ്കാണ് കാപു സമുദായം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ടിഡിപി വിട്ട മുൻ മന്ത്രി കന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ചിരുന്നു.