ന്യൂഡൽഹി: മഴയെത്തുടർന്ന് വീടുകൾ തകർന്ന അന്ന നഗറിലെ 15 ഓളം കുടുംബങ്ങൾ മെട്രോ സ്റ്റേഷനിൽ അഭയം തേടി. അടുത്തിടെയുണ്ടായ മഴയിൽ വെള്ളം താൽക്കാലിക അഭയകേന്ദ്രത്തിലേക്കും പ്രവേശിച്ചതിനെ തുടർന്ന് മെട്രോ സ്റ്റേഷനിൽ അഭയം തേടുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു.
ഡൽഹിയിൽ കനത്ത മഴയിൽ വീട് തകർന്ന കുടുംബങ്ങൾ മെട്രോ സ്റ്റേഷനിൽ അഭയം തേടി - ഡൽഹിയിൽ കനത്ത മഴ
പിഡബ്ല്യുഡി, ഡിജെബി, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ജല വകുപ്പ് എന്നിവ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്നും ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ
മഴയിൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപമുള്ള അന്ന നഗറിലെ ചേരി പ്രദേശത്തെ വീട് ഞായറാഴ്ച തകർന്നുവീണു. അപകടസമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. കനത്ത മഴയെ തുടർന്ന കേന്ദ്ര ആക്സിഡന്‍റ് ആൻഡ് ട്രോമ സർവീസസ് (കാറ്റ്സ്), ഫയർ എഞ്ചിനുകൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പാർക്കിങ്ങ് സൗകര്യത്തിനായി നിര്‍മിച്ചസ്ഥലത്തെ കുഴി കുഴിയിലേക്ക് വെള്ളം ഒഴുകുന്നത് കടുത്ത മണ്ണൊലിപ്പുണ്ടാക്കിയിരുന്നു. ഇതാണ് അടുത്തുള്ള വീടുകൾ തകർന്നുവീഴാൻ കാരണമായത്.
ഇവിടെ ഒരു വലിയ അപകടം സംഭവിച്ചു. ഭാഗ്യവശാൽ ആരും കൊല്ലപ്പെട്ടില്ല. ഡൽഹി സർക്കാർ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതായും ആം ആദ്മി പാർട്ടി എംഎൽഎ പ്രവീൺ കുമാർ മാധ്യമ പ്രവർത്തകനോട് പറഞ്ഞു. പിഡബ്ല്യുഡി, ഡിജെബി, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ജല വകുപ്പ് എന്നിവ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്നും ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. അതേസമയം, തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴയെ തുടർന്ന് ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷന് സമീപം കടുത്ത വെള്ളക്കെട്ട് ഉണ്ടായി.