ഡൽഹി സർക്കാരിനെതിരായ സമരം : പിന്തുണ നിരസിച്ച് അണ്ണാ ഹസാരെ - അണ്ണാ ഹസാരെ
ഡൽഹി സർക്കാരിനെതിരെ തുടങ്ങുന്ന സമരത്തിൽ പങ്കാളിയാകണമെന്ന ബിജെപിയുടെ ആവശ്യമാണ് അണ്ണാഹസാരെ തള്ളിയത്
ന്യുഡൽഹി :അരവിന്ദ് കെജരിവാൾ സർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കണമെന്ന് ബിജെപിയുടെ അഭ്യർഥന തള്ളി അണ്ണാഹസാരെ. ബിജെപി അധ്യക്ഷനയച്ച കത്തിലാണ് അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരമാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. പണമോ സ്വാധീനമോ ഇല്ലാത്ത 83 കാരനായ സന്യാസിയുടെ സഹായം ബിജെപി തേടിയെത്തിയത് നിര്‍ഭാഗ്യകരമാണെന്നും ഹസാരെ പരഹസിച്ചു. ഡൽഹി സർക്കാരിനെതിരെ തുടങ്ങുന്ന സമരത്തിൽ പങ്കാളിയാകണമെന്ന ആവശ്യവുമായി കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ബിജെപി ദില്ലി ഘടകം അണ്ണാ ഹസാരെയെ സമീപിച്ചത്.