കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ 98 പേര്‍ക്ക് കൂടി കൊവിഡ് 19 - andrapradesh covid

പുതിതായി കൊവിഡ് സ്ഥിരീകരിച്ച 98 പേരില്‍ 19 പേര്‍ തമിഴ്നാട്ടിലെ കോയമ്പേട് നിന്നും മടങ്ങിയെത്തിയവരാണ്. ഇതുവരെ 9986 സാമ്പിളുകളാണ് പരിശോധിച്ചത്.

covid
covid

By

Published : Jun 4, 2020, 6:13 PM IST

അമരാവതി: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 3377 ആയെന്ന് കൊവിഡ് 19 നോഡല്‍ ഓഫീസര്‍ അറിയിച്ചു. മൂന്ന് പേര്‍ കൂടി മരിച്ചതോടെ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. 1033 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. പുതിതായി കൊവിഡ് സ്ഥിരീകരിച്ച 98 പേരില്‍ 19 പേര്‍ തമിഴ്നാട്ടിലെ കോയമ്പേട് നിന്നും മടങ്ങിയെത്തിയവരാണ്. ഇതുവരെ 9986 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട 29 പേരുള്‍പ്പടെ ഇതുവരെ സംസ്ഥാനത്ത് രോഗവിമുക്തി നേടിയത് 2273 പേരാണ്.

ABOUT THE AUTHOR

...view details