കേരളം

kerala

ETV Bharat / bharat

പെൺകുട്ടിയെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാർ ആക്രമിച്ചു - pocso

പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Andhra: Youth beaten up for eve-teasing in Chittoor  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാർ ആക്രമിച്ചു  പോക്സോ നിയമം  pocso  eve-teasing in Chittoor
eve-teasing in Chittoor

By

Published : Dec 2, 2019, 9:12 AM IST

അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗട്ടു ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത യുവാക്കളെ ഗ്രാമവാസികൾ ആക്രമിച്ചു. ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെയാണ് യുവാക്കള്‍ ശല്യം ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 21 വയസുള്ള രാജു എന്ന ചെറുപ്പക്കാരനും നാല് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും കളിയാക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി കോതക്കോട്ട സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ പറഞ്ഞു.
സംഭവത്തെക്കുറിച്ചറിഞ്ഞ ഗ്രാമവാസികൾ പ്രതികളെ മർദ്ദിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ABOUT THE AUTHOR

...view details