കേരളം

kerala

ETV Bharat / bharat

കർഷകരെ സഹായിക്കാന്‍ ആപ്ലിക്കേഷനുമായി ആന്ധ്രാപ്രദേശ്

സിഎം ആപ്പ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി പുറത്തിറക്കി

cm app news  agriculture news  സിഎം ആപ്പ് വാർത്ത  അഗ്രിക്കൾച്ചർ വാർത്ത
വൈഎസ് ജഗന്‍മോഹന്‍ റെഡി

By

Published : May 6, 2020, 11:23 AM IST

അമരാവതി: കർഷകരെ സഹായിക്കാനായി മൊബൈല്‍ ആപ്ലിക്കേഷനുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി. സിഎം ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. കൃഷി, വില, സംഭരണം എന്നിവയുടെ സമഗ്ര നിരീക്ഷണമാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

കാർഷിക മേഖലയിലെ അവസ്ഥകൾ ദിനംപ്രതി നിരീക്ഷിക്കാനും അവലോകനം ചെയ്യാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ കാർഷിക മിഷന്‍ വൈസ് ചെയർമാന്‍ എംവിഎസ് നാഗി റഡി, കാർഷിക വകുപ്പിലെ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി പൂനം മല്ലകോധ്യായ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ABOUT THE AUTHOR

...view details