അമരാവതി: ടൂറിസം ഹോട്ടൽ ഉദ്യോഗസ്ഥൻ സഹപ്രവർത്തകയെ ക്രൂരമായി മർദിച്ചു. മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡെപ്യൂട്ടി മാനേജരായ ഭാസ്‌കർ സഹപ്രവർത്തകയെ ആക്രമിച്ചത്. നെല്ലൂരിലെ ആന്ധ്രാപ്രദേശ് ടൂറിസം ഹോട്ടൽ ഓഫീസിലാണ് സംഭവം നടന്നത്.
മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട സഹപ്രവർത്തകയെ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു - മാസ്‌ക്
നെല്ലൂരിലെ ആന്ധ്രപ്രദേശ് ടൂറിസം ഹോട്ടൽ ഓഫീസിലാണ് സംഭവം നടന്നത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവിയിൽ നിന്ന് ലഭിച്ചു.
മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട സഹപ്രവർത്തകയെ ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു
ഓഫീസിലേക്ക് കടന്ന ഭാസ്‌കർ മറ്റൊരു പ്രകോപനവും കൂടാതെ സഹപ്രവർത്തകയെ ആക്രമിക്കുന്ന ദൃശ്യങ്ങളും, മറ്റ് സഹപ്രവർത്തകർ തടയാൻ ശ്രമിക്കുന്നതും ഓഫീസിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാണാം. കസേര കൊണ്ടും ഭാസ്‌കർ സ്‌ത്രീയെ ആക്രമിച്ചു. ആക്രമിക്കപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.