ആന്ധ്രാപ്രദേശിൽ 1,121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആന്ധ്രാ പ്രദേശ് കൊവിഡ് കണക്ക്
സംസ്ഥാനത്ത് നിലവിൽ 14,249 സജീവ കൊവിഡ് രോഗികളാണുള്ളത്.
അമരാവതി: സംസ്ഥാനത്ത് 1,121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,62,213 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,631 പേർ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 8,41,026 ആയി. 11 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,938 ആയി. നിലവിൽ സംസ്ഥാനത്ത് 14,249 സജീവ കൊവിഡ് രോഗികളാണുള്ളത്. മൊത്തം 96.15 ലക്ഷം സാമ്പിൾ ടെസ്റ്റുകൾക്ക് ശേഷം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.97 ശതമാനമായി.