വിശാഖപട്ടണത്തിൽ വൻ കഞ്ചാവ് വേട്ട
2,500 കിലോ ലഹരിവസ്തുക്കളാണ് വിശാഖപട്ടണം പൊലീസ് പിടിച്ചെടുത്തത്
വിശാഖപട്ടണത്തിൽ കഞ്ചാവ് വേട്ട
വിശാഖപട്ടണം: വിശാഖപട്ടണത്ത് കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. ഒന്നരകോടി രൂപ വിലമതിക്കുന്ന 2,500 കിലോ ലഹരിവസ്തുക്കളാണ് വിശാഖപട്ടണം പൊലീസ് പിടിച്ചെടുത്തത്. ഡ്രൈവറുൾപ്പെടെ രണ്ട് പേരെ നരസിപട്ടണത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ട്രക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം സമാന സംഭവത്തിൽ ഗരികബന്ധ ചെക്ക് പോസ്റ്റിൽ നിന്നും 580 കിലോ ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിരുന്നു.