ചാരവൃത്തി; ഏഴ് നാവിക സേനാംഗങ്ങളെ അറസ്റ്റ് ചെയ്തതായി ആന്ധ്ര പൊലീസ് - അമരാവതി
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും സംശയമുള്ളവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു
ചാരവൃത്തി: ഏഴ് നാവിക സേനാംഗങ്ങലെ അറസ്റ്റ് ചെയ്തതായി ആന്ധ്ര പൊലീസ്
അമരാവതി: ഇന്ത്യൻ നാവികസേനയിലെ ഏഴ് ഉദ്യോഗസ്ഥർ പാകിസ്ഥാന്‍റെ ചാരന്മാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്തതായി ആന്ധ്രാപ്രദേശ് പൊലീസ്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏഴ് നാവിക സേനാംഗങ്ങളെയും ഹവാല ഓപ്പറേറ്ററെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും സംശയമുള്ളവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.