ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഊർജമന്ത്രി ബി. ശ്രീനിവാസ് റെഡ്ഡിയെ അനുഗമിച്ച പൊലീസ് എസ്കോട്ട് വാഹനം അപകടത്തിൽ പെട്ട് പൊലീസുകാരൻ മരിച്ചു. രണ്ട് കോൺസ്റ്റബിൾ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഹൈദരാബാദിൽ നിന്നും വിജയവാഡയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മന്ത്രിയ്ക്ക് പരിക്കുകളില്ല.
ആന്ധ്രാപ്രദേശ് മന്ത്രിയുടെ എസ്കോട്ട് വാഹനം അപകടത്തിൽ പെട്ട് പൊലീസുകാരൻ മരിച്ചു
മന്ത്രി ഹൈദരാബാദിൽ നിന്നും വിജയവാഡയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആന്ധ്രാപ്രദേശ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ പപ്പാറാവു ആണ് അപകടത്തിൽ മരിച്ചത്.
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ പപ്പാറാവു ആണ് അപകടത്തിൽ മരിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും അന്ത്യം സംഭവിച്ചു. പരിക്കേറ്റവരെ ഹയാത്നഗർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജീവഹാനി സംഭവിച്ച പൊലീസുദ്യോഗസ്ഥന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന് മുഴുവൻ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.