വ്യാജ നോട്ടുമായി അഞ്ച് പേർ പിടിയിൽ - amaravathi
മീസാല പ്രകാശ്, പൊന്തൂരു രാമറാവു, ഷെയ്ക്ക് നബി, രാമചന്ദ്ര സുന്ദരറാവു പത്രോ, സസുപള്ളി രാജേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
വ്യാജ നോട്ടുമായി അഞ്ച് പേർ പിടിയിൽ
അമരാവതി: ഒന്നേക്കാൽ ലക്ഷം രൂപയുടെ വ്യാജ നോട്ടുമായി അഞ്ച് പേർ പൊലീസ് പിടിയിൽ. ആന്ധ്രപ്രദേശ്-ഒഡീഷ അതിർത്തിയിലെ മാത്തല ഗ്രാമത്തിൽ നിന്നാണ് പൊലീസ് വ്യാജ നോട്ടുമായി സംഘത്തെ പിടികൂടിയത്. മീസാല പ്രകാശ്, പൊന്തൂരു രാമറാവു, ഷെയ്ക്ക് നബി, രാമചന്ദ്ര സുന്ദരറാവു പത്രോ, സസുപള്ളി രാജേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച് സംഘം ആളുകളെ വഞ്ചിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.