കേരളം

kerala

ETV Bharat / bharat

മോദിയുടെ പ്രചാരണ റാലിയില്‍ ആനന്ദ് അംബാനിയും - കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി. 'രാജ്യത്തെ പിന്തുണക്കാനും പ്രധാനമന്ത്രിയെ കേള്‍ക്കാനുമാണ് ഞാൻ എത്തിയത്'- ആനന്ദ് അംബാനി

മോദിയുടെ പ്രചാരണ റാലിയില്‍ ആനന്ദ് അംബാനിയും

By

Published : Apr 27, 2019, 5:02 AM IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും പങ്കെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ സൗത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദ്യോറക്ക് പിന്തുണ പ്രഖ്യാപിച്ച് മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയില്‍ ആനന്ദ് അംബാനി പങ്കെടുക്കുന്നത്.

രാജ്യത്തെ പിന്തുണക്കാനും നമ്മുടെ പ്രധാനമന്ത്രിയെ കേള്‍ക്കാനുമാണ് താൻ എത്തിയതെന്നായിരുന്നു ആനന്ദിന്‍റെ പ്രതികരണം. ട്വിറ്ററില്‍ രണ്ടര മിനിറ്റോളം വരുന്ന വീഡിയോ പങ്കുവച്ചാണ് മുകേഷ് അംബാനി മിലിന്ദ് ദ്യോറക്ക് പിന്തുണ പ്രഖ്യാപിച്ചത്. പത്ത് വര്‍ഷമായി സൗത്ത് മുംബൈയെ പ്രതിനിധീകരിക്കുന്ന മിലിന്ദ് മണ്ഡലത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വ്യവസ്ഥിതിയെ കുറിച്ച് ഉത്തമ ബോധ്യമുള്ള ആളാണെന്നായിരുന്നു മുകേഷ് അംബാനി വീഡിയോയില്‍ പറഞ്ഞത്.

റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അനില്‍ അംബാനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ പിന്തുണച്ച് മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഏപ്രില്‍ 29നാണ് സൗത്ത് മുംബൈയില്‍ വോട്ടെടുപ്പ്.

ABOUT THE AUTHOR

...view details