ന്യൂഡല്‍ഹി:യുപിയില്‍ വ്യക്തിയുടെ പേരും വിവരങ്ങളും ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാനത്ത് നടക്കുന്ന ഇത്തരം അഴിമതിയെ കുറിച്ച് ബോധവാന്മാരാണോയെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു. സഹിഷ്‌ണതയെക്കുറിച്ച് സംസാരിക്കുന്നവർ അഴിമതികൾ സഹിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
യുപി മുഖ്യമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി - യോഗിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
യുപിയില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം നടന്ന സംഭവത്തില്‍ യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധി
സംസ്ഥാനത്ത് 25 സ്‌കൂളികളില്‍ ഒരേ സമയത്ത് ജോലി ചെയ്‌ത് ഒരു കോടിയോളം രൂപ മാസം തട്ടിയെടുക്കുന്നെന്ന വാര്‍ത്തയെ തുടര്‍ന്നാണ് സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതി പുറത്ത് വന്നത്. പണം തട്ടിയെന്ന് പറയുന്ന അനാമിക ശുക്ല എന്ന യുവതിയുടെ പേരും രേഖകളും വെച്ച് മറ്റാരോക്കെയോ ആണ് ജോലി ചെയ്യുന്നത്. വാര്‍ത്ത വിവാദമായതോടെ അനാമിക ശുക്ല നേരിട്ട് ഗോഡ വിദ്യാഭ്യാസ ഓഫീസിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗപ്പെടുത്തി മറ്റ് പലരാണ് ജോലി ചെയ്യുന്നതെന്ന് അനാമിക പറഞ്ഞു. കേസില്‍ മേയിന്‍പൂരില്‍ നിന്നും അനിത ദേവിയെന്ന സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.