ന്യൂഡൽഹി:120 ഇന്ത്യക്കാരുമായെത്തിയ കെഎൽ 871 ആംസ്റ്റർഡാം -ഡൽഹി വിമാനം ഇന്ത്യയിൽ ലാന്‍റ് ചെയ്യാതെ തിരിച്ചിറക്കിയതായി നെതർലാൻഡ്‌സ് കെഎൽഎം എയർലൈൻസ് അധികൃതർ. ഇന്ത്യയിൽ ഏർപ്പെടുത്തിയ വിമാന നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശയ കുഴപ്പത്തെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ആംസ്റ്റർഡാം-ഡൽഹി വിമാനം തിരിച്ചിറക്കി
അന്താരാഷ്ട്ര വാണിജ്യ- യാത്രാ വിമാനങ്ങൾ ഞായറാഴ്ച മുതൽ ഒരാഴ്ച്ചത്തേക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ആംസ്റ്റർഡാം-ഡൽഹി വിമാനം
വിമാനത്തിൽ യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള യാത്രക്കാർ ഉണ്ടായിരുന്നതായും ഇവർ നേടിട്ടുള്ള വിമാന മാർഗ്ഗം തെരഞ്ഞെടുക്കാതെ കണക്ഷൻ ഫ്ലൈറ്റിൽ എത്തിയതിനാൽ വിമാനം ഇന്ത്യയിൽ ഇറക്കാൻ കഴിയില്ലെന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിമാനം തിരിച്ചിറക്കിയതെന്നുമാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വാണിജ്യ- യാത്രാ വിമാനങ്ങൾ ഞായറാഴ്ച മുതൽ ഒരാഴ്ച്ചത്തേക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.