കൊൽക്കത്ത:ബംഗാളിൽ സന്ദർശനം നടത്താൻ കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഗോ ബാക്ക് വിളിച്ച് പ്രതിഷേധക്കാർ. പശ്ചിമ ബംഗാൾ ബിജെപി നേതൃത്വമാണ് സംസ്ഥാന പാർട്ടി പ്രസിഡന്‍റ് ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിൽ ഷായെ വരവേറ്റത്.
പശ്ചിമ ബംഗാളിൽ അമിത് ഷാക്ക് ഗോബാക്ക് വിളിച്ച് പ്രതിഷേധം - കൊൽക്കത്ത
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഗേറ്റ് നമ്പർ ഒന്നിന് പുറത്ത് കറുത്ത പതാകകളും പൗരത്യ ഭേദഗതിക്കെതിരായ പോസ്റ്ററുകളും ഉയർത്തിയാണ് ഇടതുമുന്നണിയും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് അമിത് ഷാക്കെതിരെ പ്രതിഷേധിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഗേറ്റ് നമ്പർ ഒന്നിന് പുറത്ത് കറുത്ത പതാകകളും പൗരത്യ ഭേദഗതിക്കെതിരായ പോസ്റ്ററുകളും ഉയർത്തിയാണ് ഇടതുമുന്നണിയും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് അമിത് ഷാക്കെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ തടയാൻ വിമാനത്താവളത്തിന്‍റെ പ്രവേശന കവാടത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
ബംഗാളിലെത്തുന്ന അമിത് ഷാ ഷഹീദ് മിനാർ മൈതാനത്ത് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. പാർലമെന്‍റിൽ ഭേദഗതി വരുത്തിയ പൗരത്വ നിയമം പാസാക്കിയതിന് സംസ്ഥാന ബിജെപി അദ്ദേഹത്തെ അനുമോദിക്കും. പൊതുയോഗത്തിൽ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയും പങ്കെടുക്കും.കൂടാതെ, രാജർഹട്ടിൽ നിർമ്മിച്ച ദേശീയ സുരക്ഷാ ഗാർഡുകളുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. തെക്കൻ കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രവും ഷാ സന്ദർശിക്കും.