ഡല്‍ഹി: കൊവിഡ്-19 രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കെ ഈ വര്‍ഷം ജൂലൈ വരെ 2,721 പന്നിപ്പനി കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം എച്ച്1എന്‍1 കാരണം 44 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കര്‍ണ്ണാടകയില്‍ 458 ഉം, തെലങ്കാനയില്‍ 443 ഉം, ഡല്‍ഹിയില്‍ 412ഉം, തമിഴ്‌നാട്ടില്‍ 253ഉം, ഉത്തര്‍പ്രദേശില്‍ 252 ഉം പേര്‍ക്കാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡിനൊപ്പം പന്നിപ്പനിയും; രാജ്യത്ത് ഇതുവരെ 2,721 പന്നിപ്പനി ബാധിതര്‍, 44 മരണം - corona
കൊവിഡ്-19 രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കെ ഈ വര്‍ഷം ജൂലൈ വരെ 2,721 പന്നിപ്പനി കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം എച്ച്1എന്‍1 കാരണം 44 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ശ്വാസകോശ സംബന്ധമായ അസുഖം ആദ്യം പന്നികളിലാണ് കണ്ടെത്തിയത്.എന്നാല്‍ മനുഷ്യരിലും പന്നിപ്പനി പടരുന്നതായി കണ്ടെത്തി. ചുമയും തുമ്മലും മൂലം പടര്‍ന്നുപിടിക്കുന്ന ഒരു മനുഷ്യരോഗമാണ് പന്നിപ്പനി അഥവാ എച്ച്1എന്‍1 എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സാധാരണ പനി, ചുമ തൊണ്ടവേദന ശരീര വേദന എന്നിവയോട് കൂടിയ സീസണല്‍ ഫ്‌ളൂ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ ശാരീരിക സ്ഥിതിയിലുള്ളവര്‍ എന്നിവരില്‍ പന്നിപ്പനി പിടിപെടുന്നത് അപകടമാണെന്നും ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
കൊവിഡ്-19 നും പന്നിപ്പനിക്കും ഉള്ള രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് തരുന്നു. കൊവിഡ്-19 ടെസ്റ്റുകള്‍ക്ക് പുറമേ, രോഗിയുടെ ആരോഗ്യ സ്ഥിതി നോക്കി ഡോക്ടര്‍മാര്‍ ഇന്‍ഫ്‌ളുവന്‍സ ടെസ്റ്റുകളും നടത്തണം. കൂടാതെ, ശ്വസന സംബന്ധമായ രോഗമുള്ളവര്‍ക്ക് കൂടുതല്‍ മുന്‍കരുതലിനും സുരക്ഷയ്ക്കുമായി ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കുന്നതിനുള്ള ഉചിതമായ സമയമാണിതെന്നും ആരോഗ്യവിദഗ്ദര്‍ ഓര്‍മ്മിപ്പിക്കുന്നു.