കേരളം

kerala

ETV Bharat / bharat

പ്ലാസ്റ്റികിനെ മാലിന്യമാക്കാതെ അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ - Say no to Plastic

2014 മുതൽ ഇവർ മുൻസിപ്പാലിറ്റിയിലെ ഒരോ വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നു. പിന്നീട് ഇവ തരംതിരിച്ച് സംസ്കരണം നടത്തുകയും പുനരുപയോഗിക്കാനാവുന്നവ വോളണ്ടിയർമാർ വഴി കച്ചവടക്കാരിലെത്തിക്കുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ  Say no to Plastic  Swach bharat
പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് വിൽപ്പന നടത്തി അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ

By

Published : Dec 20, 2019, 9:43 AM IST

Updated : Dec 20, 2019, 12:40 PM IST

ചത്തീസ്ഗഡ്:ഇന്ത്യയിലെ ഓരോ പൗരനും പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങളോടുള്ള രാജ്യത്തിന്‍റെ സമീപനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടു വരണമെന്നും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

പ്ലാസ്റ്റികിനെ മാലിന്യമാക്കാതെ അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ജനങ്ങൾ ചുവടുവെക്കുമ്പോൾ അവർക്ക് തുണയാവുകയാണ് ചത്തീസ്ഗഡിലെ അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ. 2014 മുതൽ ഇവർ മുൻസിപ്പാലിറ്റിയിലെ ഒരോ വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നു. പിന്നീട് ഇവ തരംതിരിച്ച് സംസ്കരണം നടത്തുകയും പുനരുപയോഗിക്കാനാവുന്നവ വോളണ്ടിയർമാർ വഴി കച്ചവടക്കാരിലെത്തിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന നിറമുള്ള പോളിത്തീൻ കവറുകൾ സിമന്‍റ് ഫാക്ടറികൾക്ക് വിൽക്കുകയും സുതാര്യമായവ പ്ലാസ്റ്റിക് തരികളാക്കി വിവിധ ആവശ്യങ്ങൾക്കായി വിൽക്കുകയും ചെയ്യുന്നു.

ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിക്ക് ഇവർ രൂപം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒമ്പത് മുതൽ പത്ത് കിലോ വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ജനങ്ങൾ ഒരോ ദിവസവും ഇവിടെ എത്തിക്കുന്നത്. 21 കിലോ വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ ഒരു ദിവസം ഇവിടെ എത്താറുണ്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് പിന്നീട് സാനിറ്ററി പാർക്കിന്‍റെ റീസൈക്ലിംഗ് സെന്‍ററിലേക്ക് കൊണ്ടുപോകുന്നു. ഇതുപയോഗിച്ച് റോഡുകൾ നിർമ്മിക്കാൻ സിറ്റി കോർപ്പറേഷൻ പദ്ധതിയിടുന്നു.

Last Updated : Dec 20, 2019, 12:40 PM IST

ABOUT THE AUTHOR

...view details