കേരളം

kerala

ETV Bharat / bharat

ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ശുചിമുറി വസ്തുക്കള്‍ ആമസോണ്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കെത്തിച്ചത് വിവാദമായിരുന്നു. ട്വിറ്ററിലാണ് ആമസോണ്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്

ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം

By

Published : May 17, 2019, 6:17 AM IST

പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആമസോണിന്‍റെ സൈറ്റില്‍ കഴിഞ്ഞ ദിവസം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ശുചിമുറി വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു. ടോയ്ലറ്റ് സീറ്റ്, ഡോര്‍ മാറ്റ് എന്നിവയിലാണ് ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പതിപ്പിച്ച് ആമസോണ്‍ വില്‍പ്പനക്കെത്തിച്ചത്. ഈ സംഭവത്തിലാണ് ആമസോണ്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ട്വിറ്ററില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആയിരത്തിലധികം പോസ്റ്റുകളാണ് ആമസോണ്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിലര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്തും ഭീഷണിപ്പെടുത്തിയും പോസ്റ്റിട്ടിട്ടുണ്ട്. ടോയ്ലറ്റ് സീറ്റ് കവറുകൾ, യോഗ പായകൾ, ബാഗുകള്‍, ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയും ആമസോണിന്‍റെ അമേരിക്കൻ സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details