അമരാവതി:ആന്ധ്ര പ്രദേശ് സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ ദയാവധം ആവശ്യപ്പെട്ട് കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മുന്നോട്ടുവെച്ച തലസ്ഥാനമാറ്റം എന്ന തീരുമാനത്തിനെതിരെയാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയ ശേഷം സംസ്ഥാന തലസ്ഥാനക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിലപാട് മാറ്റുകയാണ് ചെയ്‌തതെന്നും കര്‍ഷകര്‍ ആരോപിച്ചു.
ആന്ധ്ര സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി - സര്‍ക്കാരിന്‍റെ തലസ്ഥാനമാറ്റ നീക്കത്തിനെതിരെ കര്‍ഷകര്‍ രാഷ്‌ട്രപതിക്ക് കത്തെഴുതി
ദായാവധത്തിന് അനുമതി തേടിയാണ് കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്
തങ്ങളുടെ ശബ്‌ദം കേള്‍ക്കാന്‍ ആരുമില്ലെന്നും കൂടാതെ പൊലീസ് കൊലപാതക കേസുകൾ ചുമത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ പതിനാല് ദിവസമായി പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. കൂടാതെ വൈഎസ്ആര്‍സിപി നേതാക്കളെ ചോദ്യം ചെയ്യുന്നവരെ ലക്ഷ്യംവെക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. 2015ല്‍ അമരാവതിയെ സംസ്ഥാന തലസ്ഥാനമാക്കുന്നതിനായി 29 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 33000 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നു. ഇവരാണ് തലസ്ഥാനമാറ്റത്തിനെതിരെ ഇപ്പോൾ പ്രതിഷേധം നടത്തുന്നത്.