ന്യൂഡൽഹി:ഡൽഹിയിൽ ജഫ്രാബാദിൽ പ്രതിഷേധക്കാരുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് ആം ആദ്മി നേതാവ് അമാനത്തുല്ല ഖാൻ. പ്രതിഷേധം തുടരുന്ന ഇടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജഫ്രാബാദ് പ്രതിഷേധക്കാരുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് അമാനത്തുല്ല ഖാൻ
പ്രതിഷേധം തുടരുന്ന ഇടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പ്രതികരണം.
എന്തുകൊണ്ടാണ് അമിത് ഷായും ബിജെപിയും ജനങ്ങളോട് സംസാരിക്കാത്തതെന്ന് മനസിലാകുന്നില്ല. അതേസമയം ഷഹീൻബാഗിന്‍റെ പേരിൽ വോട്ട് ചോദിക്കാൻ അവർക്ക് പ്രശ്നമുണ്ടായിരുന്നില്ല. കേന്ദ്ര പരിധിയിൽ വരുന്ന വിഷയം ആണിതെന്നും പ്രതിഷേധക്കാർ ഇന്ത്യക്കാർ അല്ലേയെന്നും അമാനത്തുള്ള ചോദിക്കുന്നു . പ്രതിഷേധക്കാരെ ഇവിടെ എത്തിച്ചത് കേന്ദ്ര സർക്കാരാണ്. അവർക്ക് സംസാരിക്കാനുണ്ട്. എന്നാൽ അത് കേൾക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അമാനത്തുല്ല ഖാൻ വിമർശിച്ചു.
സമാധാനപരമായി പ്രതിഷേധിച്ചവർക്കിടയിലേക്ക് ബിജെപി പ്രവർത്തകർ പ്രകോപിതരായി എത്തുകയായിരുന്നു. നിയമം കൈയ്യിലെടുക്കാൻ ശ്രമിച്ചവർ ആരായാലും ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജഫ്രാബാദിൽ റോഡ് ഉപരോധം തുടരുകയാണ്.