ചെന്നൈ:വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതത്തിലേക്ക് മാറാനുറച്ച് കോയമ്പത്തൂരിലെ നടൂര്‍ ഗ്രാമത്തിലെ 2000ത്തോളം ദളിതര്‍. അടുത്തിടെ മതിലിടിഞ്ഞ് വീണ് മരിച്ച 17 ദളിതരുടെ കുടുംബാംഗങ്ങളും ഇവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ദളിതരെ പ്രേരിപ്പിച്ചത്. മതിലിന്‍റെ ഉടമസ്ഥന്‍ താഴ്‌ന്ന ജാതിക്കാരെ കയറ്റരുതെന്ന ഉദ്ദേശത്തോടെയാണ് മതില്‍ നിര്‍മിച്ചതെന്നും ഉടമയെ പട്ടികജാതി- പട്ടിക വര്‍ഗ ആക്‌ട് അനുസരിച്ച് അറസ്റ്റ് ചെയ്യണമെന്നുമാണ് ദളിതരുടെ ആവശ്യം.
ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായി 2000ത്തോളം ദളിതര്‍ - ചെന്നൈ
അടുത്തിടെ മതിലിടിഞ്ഞ് വീണ് 17 ദളിതര്‍ മരിച്ചിരുന്നു. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയും വിവേചനവുമാണ് ദളിതരെ മതം മാറാന്‍ പ്രേരിപ്പിച്ചത്.
വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതത്തിലേക്ക് മാറാനുറച്ച് 2000 ദളിതര്‍
അടുത്ത ജനുവരി 5നാണ് ഇവര്‍ ഔദ്യോഗികമായി മതം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ് പുലിഗള്‍ കാച്ചി എന്ന സംഘടനയില്‍ ഉള്‍പ്പെടുന്നവരാണിവര്‍. മേട്ടുപ്പാളയത്തില്‍ നടന്ന യോഗത്തിലാണ് ദളിത് വിഭാഗക്കാര്‍ മതം മാറാന്‍ തീരുമാനമെടുത്തത്.