കേരളം

kerala

ETV Bharat / bharat

ജസ്റ്റിസ് ബോബ്‌ഡെ ഇന്ത്യയുടെ നാല്‍പത്തിയേഴാമത് ചീഫ് ജസ്റ്റിസ് - newdelhi news

രാജ്യത്തെ സുപ്രധാന കോടതി വിധികളുടെ ഭാഗമായിരുന്ന മുതിർന്ന ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ നാൽപത്തിയേഴാമത് ചീഫ്‌ ജസ്റ്റിസായി സ്ഥാനമേറ്റു

ജസ്റ്റിസ് ബോബ്‌ഡെ ഇന്ത്യയുടെ നാല്‍പത്തിയേഴാമത് ചീഫ് ജസ്റ്റിസ്

By

Published : Nov 18, 2019, 9:03 AM IST

Updated : Nov 18, 2019, 11:51 AM IST

ന്യൂഡൽഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ നാൽപത്തിയേഴാമത് ചീഫ്‌ ജസ്റ്റിസായി സ്ഥാനമേറ്റു. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിമാരിൽ രണ്ടാമനാണ് ഇദ്ദേഹം. 63 വയസുകാരനായ ഇദ്ദേഹത്തിന് 17 മാസം ഈ സ്ഥാനത്ത് തുടരാൻ സാധിക്കും. 2021 ഏപ്രിൽ 23 ന് വിരമിക്കും.

ജസ്റ്റിസ് ബോബ്‌ഡെ ഇന്ത്യയുടെ നാല്‍പത്തിയേഴാമത് ചീഫ് ജസ്റ്റിസ്


ബോബ്‌ഡെയെക്കുറിച്ച്

1956 ഏപ്രിൽ 24 ന് മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ ജനിച്ചു. മുൻ മഹാരാഷ്‌ട്ര അഡ്വക്കേറ്റ് ജനറൽ അരവിന്ദ് ബോബ്‌ഡെയുടെ മകനാണ് എസ്എ ബോബ്‌ഡെ . നാഗ്‌പൂർ സർവകലാശാലയിൽ നിന്നും നിയമബിരുദം കഴിഞ്ഞു. 1978ൽ മഹാരാഷ്‌ട്രയിലെ ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. ബോംബെ ഹൈക്കോടതിയിലെ നാഗ്‌പൂർ ബെഞ്ചിൽ പരിശീലനം നേടി. പ്രിൻസിപ്പൽ സീറ്റിലും സുപ്രീം കോടതിയിലും 21 വർഷം സേവനമനുഷ്‌ടിച്ചു. 1998ൽ മുതിർന്ന അഭിഭാഷകനായി ചുമതലയേറ്റു. 2000 മാർച്ച് 29ൽ ബോംബെ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്‌ജിയായും2012 ഒക്‌ടോബർ 16ന് മധ്യപ്രദേശ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസായും സ്ഥാനമേറ്റു. 2013 ഏപ്രിൽ 12ന് സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാനമുയർന്നു.

ബോബ്‌ഡെയുടെ സുപ്രധാന വിധികൾ

ചരിത്രപരമായും രാഷ്‌ട്രീയപരമായും രാജ്യത്താകമാനം കോളിളക്കം സൃഷ്‌ടിച്ച അയോധ്യ കേസിന്‍റെ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഒരാളായിരുന്നു ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ.

മുൻ സുപ്രീംകോടതി ജീവനക്കാരൻ നൽകിയ ലൈംഗിക പീഢന പരാതിയിൽ ചീഫ്‌ ജസ്റ്റിസ് ഗൊഗോയ്‌ക്ക് ക്ലീൻ ചിറ്റ് നൽകിയ ഹൗസ്‌ കമ്മിറ്റിയിലെ മൂന്നംഗ ബെഞ്ചിലെ അദ്ധ്യക്ഷനായിരുന്നു ബോബ്‌ഡെ . ഇന്ത്യയിലെ പൗരന്മാർക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി 2015 ൽ ഉത്തരവിട്ട മൂന്നംഗ ബെഞ്ചിലും ബോബ്‌ഡെ അംഗമായിരുന്നു .

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെടണമെന്ന് ഏകകണ്ഠേന അഭിപ്രായപ്പെട്ട ചീഫ്‌ ജസ്റ്റിസ് ജെ. എസ് ഖേഹറിന്‍റെ അധ്യക്ഷതയിലുണ്ടായിരുന്ന ഒമ്പതംഗ ബെഞ്ചിലും ബോബ്‌ഡെ അംഗമായിരുന്നു. തെരഞ്ഞെടുത്ത അംഗങ്ങൾ മാത്രം ബി.സി.സി.ഐയുടെ കാര്യങ്ങൾ കൈകാര്യം ചെയ്‌താൽ മതിയെന്ന് കാര്യനിർവാഹക സമിതിയോട് ഉത്തരവിട്ട രണ്ടംഗബെഞ്ചിന്‍റെ അധ്യക്ഷനും ബോബ്‌ഡെയായിരുന്നു.

Last Updated : Nov 18, 2019, 11:51 AM IST

ABOUT THE AUTHOR

...view details