ന്യൂഡല്‍ഹി: തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലിയുമായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. ഭീകര വിരുദ്ധ ദിനമായ ഇന്ന് ട്വീറ്റിലൂടെയാണ് അദ്ദേഹം ആദരവ് പ്രകടിപ്പിച്ചത്. ഭീകരര്‍ക്കെതിരെ പോരാടുകയെന്നത് സുരക്ഷാസേനയുടെ മാത്രം കടമയല്ലെന്നും ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭീകരതയെ പിന്തുണക്കുണ രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം : വെങ്കയ്യ നായിഡു
ഭീകര വിരുദ്ധ ദിനമായ ഇന്ന് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആളുകള്‍ക്ക് ആദരാഞ്ജലിയുമായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു.
ഭീകരതയെ പിന്തുണക്കുണ രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം ; വെങ്കയ്യ നായിഡു
ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവും ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയുമാണ്. ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.