റാഞ്ചി: അധികാരമേറ്റ് മണിക്കൂറുകള്‍ക്കക്കം ആദ്യ ഉത്തരവ് ഇറക്കി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. 2017 ലെ പതല്‍ഗഡി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് പൊലിസ് ആദിവാസികള്‍ക്കെതിരേ എടുത്ത രാജ്യദ്രോഹ കേസുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഛോട്ടാനാഗ്‌പൂര്‍ ഭൂനിയമവും സാന്ദാള്‍ പര്‍ഗര്‍ഗാന ഭൂനിയമവും ഭേദഗതി ചെയ്യുന്ന സമയത്തു നടന്ന പ്രതിഷേധ നടപടികള്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിച്ചു. ജെഎംഎം എംഎല്‍എ സ്റ്റീഫന്‍ മരാഡിയെ നിയമസഭ തല്‍ക്കാലിക സ്‌പീക്കറായി നിയമിച്ചു.സര്‍ക്കാര്‍ തസ്‌തികകളിലെ എല്ലാ ഒഴിവുകളിലേക്കും ഉടന്‍ നിയമം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു.
പതല്‍ഗഡി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്കെതിരെ നിലനിന്ന കേസുകള്‍ പിന്‍വലിച്ചതായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി - മുഖ്യമന്ത്രി ഹേമന്ത് സോറന്‍
2017 ലെ പതല്‍ഗഡി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് പൊലിസ് ആദിവാസികള്‍ക്കെതിരേ എടുത്ത രാജ്യദ്രോഹ കേസുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പതല്‍ഗഡി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് നടന്ന ചടങ്ങിൽ ജാർഖണ്ഡിന്‍റെ 11-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വർക്കിങ് പ്രസിഡന്‍റായ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാവുന്നത്.