ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി വെള്ളിയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ആം ആദ്‌മി പാർട്ടി എംഎൽഎ അൽക്ക ലാംബ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ആം ആദ്‌മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ ഒഴിയുകയാണെന്ന് ട്വിറ്ററിലൂടെ അൽക്ക ലാംബ അറിയിച്ചിരുന്നു. അതിന് ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേരുന്നു എന്ന വിവരം മാധ്യമങ്ങളെയും അറിയിച്ചിരുന്നു. വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുകയാണെന്നാണ് അല്‍ക്ക പറയുന്നത്.
ആപ്പ് വിട്ട അൽക്ക ലാംബ കോൺഗ്രസില്‍
സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ആം ആദ്‌മി പാർട്ടി എംഎൽഎ അൽക്ക ലാംബ കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേർന്നു.
അൽക്ക ലാംബ കോൺഗ്രസ് പാർട്ടിയിൽ
അൽക്ക ലാംബ ട്വിറ്ററിൽ കുറിച്ചതിങ്ങനെ "കടന്നുപോയ ആറു വർഷങ്ങൾ എന്നെ പലതും പഠിപ്പിച്ചു. എല്ലാവർക്കും നന്ദി." കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ ആം ആദ്‌മി പാർട്ടിയുമായി അകല്‍ച്ചയിലായിരുന്നു അല്‍ക്ക ലാംബ.