വാഹനം ഇടിച്ച് വൃദ്ധ മരിച്ചു
വൃദ്ധയായ സ്ത്രീ വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് വാഹനം ഇടിച്ചത്. അജ്മീര്‍ അല്‍വര്‍ സ്റ്റേഷന് പരിധിയില്‍പ്പെടുന്ന ഗുജാര്‍ ധാര്‍ത്തി പ്രദേശത്താണ് അപകടം
ജയ്പൂര്‍: മദ്യലഹരിയിലായ യുവാക്കള്‍ സഞ്ചരിച്ച കാറിടിച്ച് വൃദ്ധക്ക് ദാരുണാന്ത്യം. കാര്‍ ഓടിച്ചയാള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ അജ്മീര്‍ പൊലീസ് കേസെടുത്തു. വൃദ്ധയായ സ്ത്രീ വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് വാഹനം ഇടിച്ചത്. ഗുജാര്‍ ധാര്‍ത്തി പ്രദേശത്ത് ബുധനാഴ്ചയായിരുന്നു അപകടം. ഇവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വൈദ്യ പരിശോധനക്ക് ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.