ന്യൂഡൽഹി: ഡൽഹിയിൽ വരും വർഷങ്ങളിൽ വായു ഗുണനിലവാരം മെച്ചപ്പെടുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്(സിപിസിബി) സെക്രട്ടറി പ്രശാന്ത് ഗാർഗവ. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. നഗരത്തിൽ വായു മലിനീകരണത്തിന്‍റെ തോത് ദിനംപ്രതി വർധിക്കുകയാണ്. പഞ്ചാബിലെയും ഹരിയാനയിലെയുമുണ്ടായ കാർഷികയിടങ്ങളിലുണ്ടായ തീപിടിത്തവും ഡൽഹിയെ രൂക്ഷമായി ബാധിച്ചിരുന്നു.
ഡൽഹിയിൽ വായു ഗുണനിലവാരം മെച്ചപ്പെടുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
നഗരത്തിൽ വായു മലിനീകരണത്തിന്‍റെ തോത് ദിനംപ്രതി വർധിക്കുകയാണ്. പഞ്ചാബിലെയും ഹരിയാനയിലെയുമുണ്ടായ കാർഷികയിടങ്ങളിലുണ്ടായ തീപിടിത്തവും ഡൽഹിയെ രൂക്ഷമായി ബാധിച്ചിരുന്നു.
സിപിസിബി സെക്രട്ടറി
അതേസമയം, വായു ഗുണനിലവാരം മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും കഴിഞ്ഞ വർഷങ്ങളിൽ ഇതിനായി ശാസ്ത്രീയ ഇടപെടലുകൾ കേന്ദ്ര തലത്തിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും ഗാർഗവ പറഞ്ഞു. നേരത്തെ, വായു മലിനീകരണത്തിനെതിരായ പ്രവർത്തനങ്ങൾ ധാരണകളോ പരിമിതമായ വിവരങ്ങളോ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇപ്പോൾ കൂടുതൽ ആഴത്തിലുള്ള ശാസ്ത്രീയ വിശകലനവും ഡാറ്റയും വിഷയത്തിൽ ലഭ്യമാണെന്നും ഗാർഗവ കൂട്ടിച്ചേർത്തു.