ന്യൂഡൽഹി: തലസ്ഥാനത്തെ വായു നിലവാരം മോശമായി തുടരുന്നു. എയർ ക്വാളിറ്റി ഇൻഡെക്സ് 307 രേഖപ്പെടുത്തി. ആനന്ദ് വിഹാറിൽ 405 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ ഗേറ്റ്, അക്ഷർധാം, ഐടിഒ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പുക നിറഞ്ഞിരിക്കുകയാണ്. ഒപ്പം നഗരത്തിലെ സാധാരണ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഡൽഹിയിലെ വായു നിലവാരം മോശം നിലയിൽ
ഇന്ത്യ ഗേറ്റ്, അക്ഷർധാം, ഐടിഒ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പുക നിറഞ്ഞിരിക്കുകയാണ്.
ഡൽഹിയിലെ വർധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി ഡൽഹി സർക്കാരിന്‍റെ 'യുദ്പ്രദേശൻ കെ വിരുദ്ദ്' (മലിനീകരണത്തിനെതിരായ യുദ്ധം) സംരംഭത്തിന്‍റെ ഭാഗമായി ഡൽഹി സർക്കാർ അടുത്തിടെ 'റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്' ക്യാമ്പയിൻ ആരംഭിച്ചു. ട്രാഫിക് ലൈറ്റുകളിൽ കാറുകൾ സ്വിച്ച് ഓഫ് ചെയ്യുന്നത് വാഹന മലിനീകരണം 15-20 ശതമാനം വരെ കുറയ്ക്കുന്നതായി അധികൃതർ അറിയിച്ചു.
അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് തലസ്ഥാനത്തെ പൗരന്മാരെ ഉൾപ്പെടുത്തുന്നതിനായി തിങ്കളാഴ്ച മുതൽ ഒരു വലിയ പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.