ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത്വായുവിന്‍റെ ഗുണനിലവാരം വീണ്ടും താഴ്ന്നു. മോശം അവസ്ഥയിലാണ് ഡല്‍ഹിയിലെ വായുഗുണനിലവാരം എന്ന് സഫാർ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അനുസരിച്ച് ഇന്ന് രാവിലെ 9 മണി വരെയുള്ള സമയത്ത് 356 ക്യുബിക് എന്ന നിലയിലാണ് വായുഗുണനിലവാരം.
ചാന്ദ്‌നി ചൗക്കിൽ 321, ലോധി റോഡിൽ 355, ഐജിഐ വിമാനത്താവളത്തിൽ 346, ഐഐടി ഡല്‍ഹിയില്‍ 331 ക്യുബിക് എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.
0-50 വരെയുള്ള വായുഗുണനിലവാരമാണ് മികച്ചത്. 51-100 തൃപ്തികരം. 101-200 മിതത്വം, 201-300 പരിതാപകരം, 301-400 മോശം, 401-500 എന്നിവ കഠിനമോ അപകടകരമോ ആയ അവസ്ഥയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ഡല്‍ഹിയില്‍ കുറഞ്ഞ താപനില യഥാക്രമം 24.3, 7.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
അതിനിടെ, വടക്കൻ പഞ്ചാബ്, വടക്കൻ ഹരിയാന, വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ ഉണ്ടായി. ജനുവരി 15 മുതൽ പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്തും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ സമതലങ്ങളിലും മര്‍ദമുണ്ടാകുന്നതിനെത്തുടര്‍ന്ന് ജനുവരി 16 മുതല്‍ മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി. വടക്കന്‍ മേഖലകളില്‍ മൂടല്‍ മഞ്ഞ് ശക്തമായതിനാല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.