ന്യൂഡൽഹി:കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കാർക്ക് ഇനി മുതല്‍ ഹാൻഡ് ബാഗേജിൽ സാനിറ്റൈസറുകൾ കരുതാം.350 മില്ലി വരെ ഹാൻഡ് സാനിറ്റൈസറുകൾ ഹാൻഡ് ബാഗേജുകളിൽ കൊണ്ടു പോകാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) യാത്രക്കാരെ അനുവദിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാർക്ക് സാനിറ്റൈസർ ഉണ്ടോയെന്ന് പരിശോധിക്കാനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ സർക്കുലറിൽ അറിയിച്ചു.
വിമാന യാത്രക്കാർക്ക് ഇനി മുതല്‍ ഹാൻഡ് ബാഗേജിൽ സാനിറ്റൈസറുകൾ കരുതാം
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) 350 മില്ലി വരെ ഹാൻഡ് സാനിറ്റൈസറുകൾ ഹാൻഡ് ബാഗേജുകളിൽ കൊണ്ടു പോകാൻ യാത്രക്കാർക്ക് അനുവാദം നല്‍കി
ഹാൻഡ് ബാഗേജിൽ ഹാൻഡ് സാനിറ്റൈസറുകൾ കൊണ്ടു പോകാൻ വിമാന യാത്രക്കാരെ അനുവദിച്ചു
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യാഴാഴ്ചയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. പുതുക്കിയ നിർദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. നിലവിൽ 100 മില്ലിയിലധികം ദ്രാവക,പേസ്റ്റ് രൂപത്തിലുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് നിയന്ത്രിച്ചിരുന്നു. വിമാനത്താവളങ്ങളിലെ പ്രീ-ബോർഡിംഗ് സുരക്ഷാ പരിശോധനയിൽ (പിഇഎസ്‌സി) യാത്രക്കാരുടെ ബോർഡിംഗ് പാസുകളിൽ ഇനി മുദ്രവെക്കില്ലെന്നും ബിസിഎഎസ് പറഞ്ഞു.