ന്യൂഡൽഹി : ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ ഏപ്രിൽ 30 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള ലോക്‌ഡൗൺ നീട്ടാനുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് എയർ ഇന്ത്യയുടെ തീരുമാനം. ഏപ്രിൽ 14ന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അതു കഴിഞ്ഞ് മാത്രമേ സർവീസുകളെക്കുറിച്ച് വ്യക്തത വരുത്താന്‍ കഴിയൂ എന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ഏപ്രിൽ 30 വരെ മുഴുവൻ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ - എയർ ഇന്ത്യ
ലോക്‌ഡൗൺ കാലാവധി നീട്ടാനുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് എയർ ഇന്ത്യയുടെ തീരുമാനം.
http://10.10.50.85:6060//finalout4/kerala-nle/thumbnail/04-April-2020/6653513_54_6653513_1585965885496.png
അതേ സമയം ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ കമ്പനികൾ ഏപ്രിൽ 15 മുതൽ ആഭ്യന്തര സർവീസുകൾക്കുള്ള ബുക്കിങ്ങും സ്പൈസ് ജെറ്റ്, ഗോ എയർ സർവീസുകൾ മെയ് ഒന്നിന് ശേഷമുള്ള അന്താരാഷ്ട്ര സർവീസുകൾക്കായുള്ള ബുക്കിങ്ങും ആരംഭിച്ചു. അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു.