ന്യൂഡൽഹി:ഒക്ടോബർ എട്ടിന് 88-ാമത് വ്യോമസേന ദിനം ആചരിക്കുന്നതിന് മുന്നോടിയായി ഗാസിയാബാദിലെ ഹിൻഡോൺ താവളത്തിൽ ഫ്ലൈപാസ്റ്റ് ഉൾപ്പെടെ ഫുൾ ഡ്രസ് പരിശീലനം നടത്തി ഇന്ത്യൻ വ്യോമസേന. തേജസ് എൽസിഎ, ജാഗ്വാർ, മിഗ് -29, മിഗ് -21, സുഖോയ് -30 വിമാനങ്ങൾ റിഹേഴ്സലിന്‍റെ ഭാഗമായി.
കിഴക്കൻ ലഡാക്കിൽ ചൈനയുമായി ഒരു മാസക്കാലം നീണ്ടുനിന്ന അതിർത്തിയിലെ പോരാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വ്യോമാക്രമണ ശേഷി വർധിപ്പിക്കുന്നതിനായി സെപ്റ്റംബർ 10 ന് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയിൽ ഉൾപ്പെടുത്തിയിരുന്നു.