ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എ.ഐ.എം.ഐ.എം ജില്ലാ പ്രസിഡന്‍റ് അറസ്റ്റില്‍. അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്‌ലിമീൻ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റായ മന്‍സൂര്‍ ആലമാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പിടിയിലായത്. ജഹാംഗിര്‍ബാദ് സ്വദേശിയാണ് അറസ്റ്റിലായ മന്‍സൂര്‍ ആലം.
സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത; എ.ഐ.എം.ഐ.എം നേതാവ് അറസ്റ്റില്‍
കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച എ.ഐ.എം.ഐ.എം ജില്ലാ പ്രസിഡന്‍റ് മന്‍സൂര്‍ ആലമാണ് ഉത്തര്‍പ്രദേശില്‍ പൊലീസ് പിടിയിലായത്.
സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; പാര്‍ട്ടിയംഗം അറസ്റ്റില്‍
"സര്‍ക്കാര്‍ വസ്‌തുതകള്‍ ഒളിച്ചുവെക്കുകയാണ്. 500 കൊവിഡ് 19 ബാധിതരാണ് രാജ്യത്തുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് 50,000 പേരാണ് രാജ്യത്ത്മരിച്ചതെന്ന്" മന്‍സൂര്‍ ആലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പോസ്റ്റ് വൈറലായതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.