ന്യൂഡല്‍ഹി:ഹൈദരാബാദില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് മുതിര്‍ന്ന ഫോറന്‍സിക് വിദഗ്ധരെ ഹൈദരാബാദിലേക്ക് അയച്ചു. രണ്ടാം ഘട്ട പോസ്റ്റ്‌മോർട്ടത്തിനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്.
ഹൈദരാബാദ് ഏറ്റുമുട്ടല്‍; രണ്ടാം പോസ്റ്റ്‌മോര്‍ട്ടം നാളെ
മുതിര്‍ന്ന ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. നടപടി തെലങ്കാന ഹൈക്കോടതി നിര്‍ദേശ പ്രകാരം
വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ ഡിസംബര്‍ ആറിനാണ് പൊലീസ് വെടിവെച്ചു കൊല്ലുന്നത്. തെളിവെടുപ്പിനെത്തിച്ച സമയത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഒരു കേസില്‍ രണ്ടാം തവണ പോസ്റ്റ്‌മോർട്ടം നടത്തുന്നത് അപൂര്‍വമാണ്. മൂന്ന് പേരടങ്ങിയ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുക. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറപ്പെടും. നാളെ രാവിലെയാണ് പോസ്റ്റ്‌മോർട്ടം.
രണ്ടാമതും പോസ്റ്റ്‌മോർട്ടം നടത്താന്‍ തെലങ്കാന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.