കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു - coronavirus

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികകരമെന്ന് ആശുപത്രി അധികൃതര്‍

തമിഴ്‌നാട്  എഐഎഡിഎംകെ  എംഎല്‍എ  കൊവിഡ് 19‌  AIADMK MLA
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എക്ക് കൊവിഡ് 19‌ സ്ഥിരീകരിച്ചു

By

Published : Jun 13, 2020, 10:04 PM IST

ചെന്നൈ:തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂർ എംഎല്‍എ കെ. പളനിക്കാണ് രോഗം സ്ഥിരീകരിച്ചത്.അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. ആരോഗ്യനില തൃപ്‌തികകരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സമ്പര്‍ക്കത്തിലൂടെയാകാം രോഗം പടര്‍ന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നേതാക്കളടക്കമുള്ളവരോട് സ്വയം നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ്‌ ബാധിതനാകുന്ന രണ്ടാമത്തെ നിയമസഭാംഗമാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കൊവിഡ്‌ ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details