ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ആയി. കഴിഞ്ഞ 12 മണിക്കൂറില്‍ രാജ്യത്ത് 355 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് 19
ഇതോടെ ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ആയി.
ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് 19
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 2902 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 83 പേര്‍ മരിച്ചു. 184 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു.