ന്യൂഡല്‍ഹി:വിശിഷ്‌ടാതിഥിയോടുള്ള ആദരസൂചകമായി മേയർ നവീൻ ജെയിൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വെള്ളി കൊണ്ട് നിർമ്മിച്ച ആഗ്ര നഗരത്തിന്‍റെ താക്കോൽ സമ്മാനിച്ച് സ്വാഗതം ചെയ്യും. താക്കോൽ ഖേരിയ എയർ ബേസിൽ വച്ച് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. എഎംസി ഭരണകൂടം രൂപകൽപ്പന ചെയ്ത താക്കോലിന് 12 ഇഞ്ച് നീളമുണ്ടാവും. താജ്‌മഹലിന്‍റെ ചിത്രവും 'വെൽക്കം ടു ആഗ്ര', 'ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ' എന്നിവ താക്കോലിന്‍റെ ഇരുവശത്തും കൊത്തിവെക്കും.
ആഗ്ര നഗരത്തിന്‍റെ താക്കോൽ സമ്മാനമായി നൽകി ട്രംപിനെ സ്വാഗതം ചെയ്യും: ആഗ്ര മേയർ - trump visit sabarmati ashram
താക്കോല്‍ പ്രാഥമികമായി ഊഷ്മളതയുടെയും സ്നേഹത്തിന്‍റെയും സന്ദേശമാണ് നൽകുന്നതെന്നും അടിസ്ഥാനപരമായി നഗരത്തിന്‍റെ സാംസ്കാരിക സൗന്ദര്യം അൺലോക്ക് ചെയ്യുന്നതിനും നിമിഷങ്ങൾ അവിസ്മരണീയമാക്കുന്നതിനുമുള്ള താക്കോൽ നൽകുമെന്നും മേയർ നവീൻ ജെയിൻ.
താക്കോല്‍ പ്രാഥമികമായി ഊഷ്മളതയുടെയും സ്നേഹത്തിൻറെയും സന്ദേശമാണ് നൽകുന്നത്. അടിസ്ഥാനപരമായി നഗരത്തിന്‍റെ സാംസ്കാരിക സൗന്ദര്യം അൺലോക്ക് ചെയ്യുന്നതിനും നിമിഷങ്ങൾ അവിസ്മരണീയമാക്കുന്നതിനുമാണ് താക്കോൽ നൽകുന്നെന്നും മേയർ നവീൻ ജെയിൻ കൂട്ടിച്ചേര്‍ത്തു.
അതിഥികളെ സ്വീകരിക്കാൻ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഫെബ്രുവരി 24 ന് ആഗ്ര സന്ദർശിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഫെബ്രുവരി 24, 25 തീയതികളിൽ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കും ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.